
കോട്ടയം. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനിൽ ഇന്ന് മുതൽ സ്ഥിരം സമരപന്തൽ തുടങ്ങും. മാടപ്പള്ളിയിലെ പ്രതിഷേധ സമരത്തിൽ പൊലീസിന്റെ ക്രൂരമായ പീഡനത്തിനിരയായ റോസ്‌ലിൻ ഫിലിപ്പിന്റെ പുരയിടത്തിലാണ് സമരപന്തൽ . കോട്ടയം ജില്ലയിലെയും പത്തനംതിട്ട ജില്ലയിലെയും സമരസമിതി യൂണിറ്റിൽ നിന്ന് വിവിധ ദിവസങ്ങളിലായി സമരപന്തലിൽ പ്രതിഷേധ സമരം നടത്തും. സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. സമരപന്തലിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിക്കും.