വൈക്കം : തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ വൈക്കം ഗ്രൂപ്പ് കമ്മി​റ്റി പുതുതായി നിർമിക്കുന്ന ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ദേവസ്വം ബോർഡ് മെമ്പർ പി.എൻ.തങ്കപ്പൻ നിർവ്വഹിച്ചു. ഗ്രൂപ്പ് കമ്മി​റ്റി പ്രസിഡന്റ് എം.സി.കൃഷ്ണകുമാർ, സെക്രട്ടറി ഉണ്ണി പൊന്നപ്പൻ, കെ.എ.ശിവപ്രസാദ്, ബാബു, നാരായണൻ, ജയേഷ്‌കുമാർ, വി.ആർ.സുമോദ്, കെ.പി.സുമോദ്, എം.എൻ.സജീവ്വി, കെ.അശോക് കുമാർ, സുബിൻലാൽ, ശ്രീകുമാർ, വൈക്കം അഡ്മിനിസ്ട്രേ​റ്റീവ് ഓഫീസർ എം.ജി.മധു, അസിസ്​റ്റന്റ് കമ്മിഷണർമാരായ വി.കൃഷ്ണകുമാർ, ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു