പാലാ : അരുവിത്തുറ സെന്റ് ജോർജ് കോളേജും, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ഗ്രാനൈറ്റിക് മൈൻസ് ഇന്ത്യയുടെയും ജി ടെക് ഈരാറ്റുപേട്ടയുടെയും സഹകരത്തോടെ സംഘടിപ്പിച്ചിരിക്കുന്ന തൊഴിൽമേള 'ദിശ 2022' 23 ന് രാവിലെ 9 ന് കോളേജ് കാമ്പൽ നടത്തും. വിവിധ മേഖലകളിൽപെട്ട മുപ്പതോളം കമ്പനികളിലാണ് ഒഴിവുകൾ. പ്ലസ്ടു മുതൽ പി.ജി വരെ യോഗ്യത ഉള്ളവർക്കും ഐ ടി, ഐ ടി ഐ, പോളിടെക്‌നിക് തുടങ്ങിയ യോഗ്യത ഉള്ളവർക്കും അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാണ്. പേര് രജിസ്റ്റർ ചെയ്യുന്നതിനായി കോളേജ് വെബ്‌സൈറ്റ് www.sgcaruvithura.ac.in സന്ദർശിക്കണം. നിബന്ധനകളോടെ സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റ് കോപ്പികളും ആയി ഇന്റർവ്യൂവിനു ഹാജരാകണം. ഫോൺ : 9447028664, 9747320622.