പൊൻകുന്നം:കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകൾ പ്രകൃതിക്ഷോഭത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി അറ്റകുറ്റപ്പണികൾ നടത്തുന്നതിന് 2 കോടി രൂപ അനുവദിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് റോഡുകളുടെ പട്ടിക റവന്യൂ മന്ത്രിക്ക് നൽകിയിരുന്നു. പള്ളിക്കത്തോട് പഞ്ചായത്തിലെ പാൽ സൊസൈറ്റി പന്നകം റോഡ് 10 ലക്ഷം, തോപ്പിൽപ്പടി പെരുമ്പാറമല റോഡ് 10 ലക്ഷം, ഇരുമ്പുകുഴി അരുവിക്കുഴി റോഡ് 10 ലക്ഷം, മണിമല പഞ്ചായത്തിലെ ചെറുവള്ളി കുരങ്ങൻമല കറിക്കാട്ടൂർ റോഡ് 10 ലക്ഷം, വാഴൂർ പഞ്ചായത്തിലെ അക്കരത്താഴെ കുരീക്കൽ മഠം റോഡ് 5 ലക്ഷം, മംഗലത്തുകുന്ന് നേഴ്‌സറിപ്പടി റോഡ് 5 ലക്ഷം, ടെമ്പിൾ കാഞ്ഞിരത്തുങ്കൽ റോഡ് 5 ലക്ഷം, കങ്ങഴ പഞ്ചായത്തിലെ പീടികപ്പടി തുിപ്പടി റോഡ് 10 ലക്ഷം, ചാരംപറമ്പ് കാരമല റോഡ് 10 ലക്ഷം, കറുകച്ചാൽ പഞ്ചായത്തിലെ എൻ.എസ്.എസ് പടി മാമ്പേൽ റോഡ് 10 ലക്ഷം, ബംഗ്ലാംകുന്ന് ശൂലിപ്പുറം റോഡ് 10 ലക്ഷം, തെക്കേക്കര തൊമ്മച്ചേരി റോഡ് 5 ലക്ഷം, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കറിപ്ലാവ് മൂലംകുന്ന് റോഡ് 10 ലക്ഷം, പട്ടിമറ്റം പൂതക്കുഴി റോഡ് 10 ലക്ഷം, പട്ടിമറ്റം പള്ളിപ്പടി കിഴക്കേതിൽ റോഡ് 10 ലക്ഷം, പുത്തൻപള്ളിപ്പടി റോഡ് 10 ലക്ഷം, മാനിടുംകുഴി കരിങ്ങനാംപൊയ്ക 3 ലക്ഷം, മൂന്നാംമൈൽ കോഴിയാനി റോഡ് 6 ലക്ഷം, ചിറക്കടവ് പഞ്ചായത്തിലെ വെട്ടത്തുപ്പടി പി. എൻ. പി .റോഡ് 8 ലക്ഷം, അമ്പലം ആൽത്തറ റോഡ് 5 ലക്ഷം, കൂടത്തുങ്കൽ പടി വേങ്ങച്ചേരി റോഡ് 10 ലക്ഷം, കളരിക്കൽ പനക്കവയൽ റോഡ് 5 ലക്ഷം, പ്ലാക്കുഴി കൊച്ചോലിക്കൽ റോഡ് 10 ലക്ഷം, അണിയറപ്പടി പനക്കവയൽ റോഡ് 8 ലക്ഷം, വെള്ളാവൂർ പഞ്ചായത്തിലെ താഴത്തുവടകര മുതുകുറ്റി റോഡ് 5 എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.റോഡുകളുടെ റീടാറിംഗ് ജോലികൾക്ക് മാത്രമായാണ് തുക അനുവദിച്ചിരിക്കുന്നത്.