കുമരകം : ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്‌കൂളിൽ സ്‌പോർട്‌സ് ക്ലബിന് തുടക്കം കുറിച്ചു. ക്ലബിന്റെ ഉദ്ഘാടനം മുൻ കേരളതാരവും എറണാകുളം ജില്ലാ വനിതാ ഫുട്‌ബാൾ കോച്ചുമായ രശ്മി പി.ആർ ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മിസ്ട്രസ് സുജിത, പി.ടി.എ പ്രസിഡന്റ് സരസിജൻ, കുമരകം എസ്.ഐമാരായ സണ്ണിമോൻ, മാമച്ചൻ, എ.എസ്.ഐ നോജ്, സി.പി.ഒ സബിത എന്നിവർ പങ്കെടുത്തു. ഫുട്‌ബാൾ, വോളിബാൾ, കബഡി, ഖൊഖൊ, നീന്തൽ തുടങ്ങിയ കായികയിനങ്ങൾ കുട്ടികൾകളെ പരിശീലിപ്പിക്കുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.