ചമ്പക്കര : എസ്.എൻ.ഡി.പി യോഗം 1161-ാം നമ്പർ ചമ്പക്കര ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ 20-ാമത് പ്രതിഷ്ഠാ വാർഷികവും മേടച്ചതയ ഉത്സവവും 24, 25, 26 തീയതികളിൽ നടക്കും. കുമരകം ഗോപാലൻ തന്ത്രി മുഖ്യകാർമികത്വവും, ക്ഷേത്രം ശാന്തി അഖിൽ സഹകാർമികത്വവും വഹിക്കും. 26 ന് രാവിലെ 10.30 ന് ഗുരുധർമ്മ പ്രഭാഷണം, 1 ന് പ്രസാദമൂട്ട്, 6 ന് താലം നിറയ്ക്കൽ, 6.15 ന് താലപ്പൊലിഘോഷയാത്ര, 7.15 കുട്ടികളുടെ വിവിധ കലാപരിപാടികൾ. 25 ന് രാവിലെ 6.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, വൈകിട്ട് 5.3 0ന് നാദസ്വരം. 26 ന് രാവിലെ 6.30 ന് മഹാഗണപതിഹോമം, 11.30 ന് ഇളനീർ അഭിഷേകം, 1 ന് പ്രസാദമൂട്ട്, 2 ന് പ്രതിഷ്ഠാദിന സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഷാജി കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പ്രതിഷ്ഠാദിന സന്ദേശം നൽകും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ പ്രസംഗം നടത്തും. സജീവ് പൂവത്ത്, അജിത് മോഹൻ, ശോഭാ ജയചന്ദ്രൻ, ലതാ ഷാജൻ, ബി.ബിജുകുമാർ, അമ്പിളി രാജേഷ്, എൻ.ടി ജയരാജ്, ആർ.രാമാനുജൻ, ടി.ആർ അജി, പി.വിജയകുമാർ, കെ.ആർ റെജി, പി.കെ സുരേഷ്, ബിന്ദുലേഖ, ബിന്ദു സാബു, കെ.ആർ രാഹുൽ, ടി.കെ വിഷ്ണു, ഡി.രമേശൻ, പി.എസ് വാസു, ലതാ വാസുദേവൻ, സി.ടി വത്സമ്മ, രാധാമണി മാേഹൻ, ഒ.വി ശശി എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി കെ.വിനോദ് സ്വാഗതവും യൂണിയൻ കമ്മറ്റി കെ.വി ശശി നന്ദിയും പറയും. വൈകിട്ട് 7.30 ന് തിരുവാതിരകളി, 8 ന് കോമഡിഷോ.