കോട്ടയം: സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് നടപ്പാക്കുന്ന ജാഗ്രത,​ ക്ഷമത എന്നീ പദ്ധതികൾ പ്രകാരമുള്ള ബോധവത്ക്കരണ പരിശോധനകൾ ഊർജ്ജിതം. 962 വ്യാപാര സ്ഥാപനങ്ങളിലും 57 ഇന്ധന പമ്പുകളിലുമാണ് പരിശോധന നടത്തിയത്. ന്യൂനതകൾ കണ്ടെത്തിയ 158 വ്യാപാര സ്ഥാപനങ്ങൾക്കും ,​ 10 ഇന്ധന പമ്പുകൾക്കും നോട്ടീസ് നൽകി. പൊതുവിതരണ വകുപ്പിനെ കൂടി ഉൾപ്പെടുത്തി രണ്ടാം ഘട്ട പരിശോധനകൾ ആരംഭിച്ചതായി ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ഇ.പി അനിൽ കുമാർ അറിയിച്ചു.