കോട്ടയം : ആപത്ക്കരമായ വസ്തുക്കൾ സുരക്ഷിതമായി വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിന് നാറ്റ്പാക് ശാസ്ത്രീയ പരിശീലനം സംഘടിപ്പിക്കുന്നു. സ്‌ഫോടക വസ്തുക്കൾ, പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചാണ് പരിശീലനം. നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ 27, 28, 29 തീയതികളിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നതിന് 0471 2779200, 907488 2080 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.