കുമരകം : തണ്ണീർമുക്കം ബണ്ട് ഉടൻ തുറന്ന് വേമ്പനാട്ടു കായൽ മാലിന്യ മുക്തമാക്കണമെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു. കുമരകത്തെ കലാരംഗത്തെ സജീവ സാന്നിധ്യവും, പരിഷത്ത് യൂണിറ്റ് കമ്മിറ്റിയംഗവും, കുമരകം കലാഭവൻ സെക്രട്ടറിയുമായിരുന്ന കെ.എൻ.സുഗുണൻ അനുസ്മരണം എൻ.ജി.ഒ യൂണിയൻ ഇടുക്കി ജില്ലാ സെക്രട്ടറി എസ്.സുനിൽ കുമാർ, കലാഭവൻ പ്രസിഡന്റ് ഗോപാലൻ തന്ത്രി എന്നിവർ നിർവഹിച്ചു. പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് പി.ടി.ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു കൃഷ്ണവിലാസം റിപ്പോർട്ടും ട്രഷറർ ആനന്ദക്കുട്ടൻ കണക്കും അവതരിപ്പിച്ചു. മഹേഷ് ബാബു, മേഖല ജോസഫ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.ടി.അനീഷ് (പ്രസിഡന്റ് ) പ്രശാന്ത് ചിറത്തറ (സെക്രട്ടറി), ശ്രീകുമാർ, കവിത ലാലു (വൈസ്.പ്രസിഡന്റുമാർ) ജിജി പൂങ്കശേരി, ശ്രീരാജ് കെ പൊന്നപ്പൻ (ജോ.സെക്രട്ടറിമാർ), ഡെന്നീസ് ഐസക് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.