തലയോലപ്പറമ്പ് : വെള്ളൂർ ചങ്ങമ്മത ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 21 ,22 ,23 തീയതികളിൽ നടക്കും. തന്ത്റി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 6ന് ഗണപതിഹോമം, കലശപൂജ, 11.35ന് കലശാഭിഷേകവും 11.30ന് ഗന്ധർവ കളവും പാട്ടും (ഭസ്മകളം),12.45ന് പ്രസാദഊട്ട്, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, ദീപകാഴ്ച, 7.15ന് ഗന്ധർവ്വ കളവും പാട്ടും (പൊടികളം) , 7.30ന് അറുകൊലയ്ക്ക് നിവേദ്യം. പുലർച്ചെ 3.30ന് ഗന്ധർവ്വ കളവും പാട്ടും (അരശുകളം) . 22ന് രാവിലെ 5 മുതൽ വിശേഷാൽ പൂജകൾ.9ന് സർപ്പകളവും പാട്ടും (ഭസ്മകളം) .ഉച്ചയ്ക്ക് 1ന് പ്രസാദഊട്ട് വൈകിട്ട് 3ന് സർപ്പകളവും പാട്ടും തുടർച്ച . രാത്രി 8ന് ദേശതാലപ്പൊലികൾക്ക് വരവേൽപ്പ്. 23ന് 'പത്താമുദയം' , രാവിലെ 5 മുതൽ വിശേഷാൽ പൂജകൾ രാവിലെ 9ന് സർപ്പക്കളം 10.30ന് നൂറുംപാലും തളിച്ചുകൊട. 11.45 മുതൽ സർപ്പകളം . ഉച്ചയ്ക്ക് 1ന് മഹാപ്രസാദ ഊട്ട്. വൈകിട്ട് 3.30 മുതൽ സർപ്പക്കളം . വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച . 7.15 മുതൽ സർപ്പക്കളം .രാത്രി 8ന് ദേശതാലപ്പൊലികൾക്ക് വരവേൽപ്പ് രാത്രി 12 മുതൽ ഗരുഡൻതൂക്കം. പുലർച്ചെ 4ന് സർപ്പക്കളം (കൂട്ടക്കളം ) എന്നിവയാണ് പ്രധാന ചടങ്ങുകൾ.