കോട്ടയം: കെ.ഇ.ഇ.സി (ഐ. എൻടി.യു.സി) ജില്ലാ പ്രവർത്തകയോഗം സംസ്ഥാന പ്രസിഡന്റ് കെ.പി.ധനപാലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ: സിബിക്കുട്ടി ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.സുനിൽകുമാർ, ജില്ലാ സെക്രട്ടറി സി.വി. കുര്യച്ചൻ, ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് അയ്മനം, ജില്ലാ ഭാരവാഹികളായ അജേഷ് കുമാർ, രാജേഷ് ബി നായർ, ഷാജി മുകളേൽ, സൈനുലാബുദ്ദീൻ, സുരേഷ് കുമാർ പി.എൻ, സജി തങ്കപ്പൻ, ഷിബു.വി.നായർ, മാത്യു ജോസഫ്, ഗോപാലകൃഷ്ണൻ, എ.യുജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനെ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു.