മുണ്ടക്കയം : പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ എ.ഐ.ടി.യു.സി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം ബി.എസ്.എൻ.എൽ ഓഫീസ് പടിക്കൽ ധർണ നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുനിൽ ടി.രാജ് അദ്ധ്യക്ഷത വഹിച്ച യോഗം എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.കെ ശിവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ. സി സുരേഷ്, സി.പി.ഐ ലോക്കൽ സെക്രട്ടറി ദിലീഷ് ദിവാകരൻ, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി കിരൺ രാജ്, കെ.സി കുമാരൻ, പി.പി അനുജൻ, കണ്ണൻ പുലിക്കുന്ന്, പികെ പ്രദീപ്, സലാം എന്നിവർ സംസാരിച്ചു.