വൈക്കം : എമർജിങ് വൈക്കത്തുകാർ വാട്‌സാപ്പ് കൂട്ടായ്മയ്ക്ക് ഏഴു വയസ് പൂർത്തിയാകുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി വൈക്കം ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകി അംഗങ്ങൾ വാർഷികം ആഘോഷിച്ചു: വൈക്കം നഗരസഭാ ചെയർപേഴ്‌സൻ രേണുക രതീഷ്, ടൗൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.പി.ജയരാജ്, വൈക്കം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.പി.മുരളീധരൻ, വൈക്കം നഗരസഭാ കൗൺസിലർ അശോകൻ വെള്ളവേലി, കെ.എം.അബ്ദുൽ റഹ്മാൻ, കഥകളി കലാകാരൻ പള്ളിപ്പുറം സുനിൽ, വൈക്കം ഭാസി, എമർജിങ് ചീഫ് അഡ്മിൻ അഡ്വ.എ മനാഫ് തുടങ്ങിയവർ പങ്കെടുത്തു.