ഇടമറ്റം: പ്രമുഖ സാഹിത്യകാരനും പ്രഭാഷകനും ഗാന്ധിയനുമായിരുന്ന ഇടമറ്റം രത്‌നപ്പൻ ( രത്‌നപ്പൻ സാർ 89) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് മീനച്ചിൽ കുമ്പാനിയിലെ നന്ദികാട്ട് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: രമണി, പാലാ വൈപ്പന കുടുംബാംഗമാണ്. മക്കൾ: ആർ. ജ്യോതി (ഹെഡ്മിസ്ട്രസ്, പി.എം. എസ്.എ.പി.റ്റി. കടുവാമുഴി, ഈരാറ്റുപേട്ട) ആർ. രശ്മി (എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂൾ, പൂഞ്ഞാർ). മരുമക്കൾ: ബാബുരാജ് .ജി. (അസി. ഡയറക്ടർ, കൃഷിവകുപ്പ്, കടുത്തുരുത്തി), സജിത് കുമാർ എസ്. (എൻജിനീയർ)