കോട്ടയം: മേജർ പരിപ്പ് മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഒരുക്കങ്ങളായി. 29ന് കൊടിയേറി മേയ് ആറിന് ആറാട്ടോടെ ഉത്സവം സമാപിക്കും.

29ന് വൈകീട്ട് 6.15ന് തന്ത്രി ഭദ്രകാളി മറ്റപ്പിള്ളി നാരായണൻ നമ്പൂതിരി, മേൽശാന്തി ആനന്ദകുമാർ കളകാട്ടില്ലം എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് സംഗീത മഹാദേവന്റെ കച്ചേരി, കോട്ടയം ഡ്രീംസ് മീഡിയയുടെ മെഗാഷോ, 30ന് രാജേഷ് ഖന്നയുടെ സോപാന സംഗീതം, തിരുനക്കര നാട്യപൂർണയുടെ ആനന്ദനടനം, വൈക്കം മുത്താരമ്മൻ സംഘത്തിന്റെ വില്പാട്ട്, മേയ് ഒന്നിന് കോട്ടയം ശ്രീകുമാർ നയിക്കുന്ന സമ്പ്രദായ ഭജൻസ്, വയലിൻ ഫ്യൂഷൻ, രണ്ടിന് പൊതിയിൽ നാരായണ ചാക്യാരുടെ കൂത്ത്, കമ്പരാമായണം തോൽപ്പാവക്കൂത്ത്, മൂന്നിന് ആതിര മനോജ് നയിക്കുന്ന സംഗീതസദസ്, കിരാതം കഥകളി. നാലിന് കലാമണ്ഡലം രാജേഷിന്റെ ഓട്ടൻതുള്ളൽ, പുറപ്പാട് എഴുന്നള്ളിപ്പ്, വൈക്കം മാളവികയുടെ നാടകം. അഞ്ചിന് പള്ളിവേട്ട, സേവ എഴുന്നള്ളിപ്പ്, ഹരിപ്പാട് മുരുകദാസിന്റെ നാഗസ്വരം, പാലാ കമ്യൂണിക്കേഷൻസിന്റെ ഗാനമേള. 6ന് ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ,ആറാട്ട് ബലി, ആറാട്ട് എഴുന്നള്ളിപ്പ്, മയിലാട്ടം കോട്ടയം എ.എം.വി.യുടെ ഭക്തിഗാനസുധ നാഗസ്വരക്കച്ചേരി, ചന്തിരൂർ മായയുടെ നാടൻപാട്ട് ആവിഷ്കാരം, ആറാട്ട് എതിരേല്പ്‌, വലി കാണിക്ക എന്നിവയാണ് പ്രധാന പരിപാടികൾ, മേയ് ഒന്ന്, രണ്ട്, നാല് തീയതികളിൽ ഉത്സവബലി നടക്കും.