കടുത്തുരുത്തി:എസ്.എൻ.ഡി.പി യോഗം 1659ാം നമ്പർ കീഴൂർ ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്രസമർപ്പണവും 23ന് നടക്കും. 23ന് രാവിലെ 9 നും 10 നും മദ്ധ്യേ വിഗ്രഹ പ്രതിഷ്ഠ, തുടർന്ന് മഹാഗുരുപൂജ, സ്വാമി ധർമ്മ ചൈതന്യയുടെ പ്രഭാഷണം, 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4ന് നടക്കുന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷേത്രം സമർപ്പണം നിർവഹിക്കും. മോൻസ് ജോസഫ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ.ഡി പ്രസാദ് ആരിശേരി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ മുഖ്യപ്രഭാഷണം നിർവഹിക്കും. യോഗം കൗൺസിലർ സി.എം ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ എസ് കിഷോർകുമാർ, യോഗം ബോർഡ് മെമ്പർ ടി സി ബൈജു, ശാഖാ പ്രസിഡന്റ് എൻ.എൻ വിജയൻ, സെക്രട്ടറി എം.എം ഷാജി, വൈസ് പ്രസിഡന്റ് മോഹൻദാസ് പുത്തൻപുരയിൽ എന്നിവർ പ്രസംഗിക്കും.