kalo

കോട്ടയം . ജില്ലയിലെ റവന്യു ഉദ്യോഗസ്ഥർക്കായി സംഘടിപ്പിക്കുന്ന കലോത്സവം കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. 29 ന് സമാപിക്കും. അഞ്ച് വേദികളിലായി 29 ഓളം കലാകായിക മത്സരങ്ങൾ അരങ്ങേറും. എ.ഡി.എം ജിനു പുന്നൂസ്, പാലാ ആർ.ഡി.ഒ പി.ജി രാജേന്ദ്ര ബാബു , ആർ ആർ ഡെപ്യൂട്ടി കളക്ടർ അനിൽ ഉമ്മൻ, പുഞ്ച സ്‌പെഷ്യൽ ഓഫീസർ സോളി ആന്റണി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജിയോ ടി മനോജ്, എൽ ആർ ഡെപ്യൂട്ടി കളക്ടർ ഫ്രാൻസിസ് പി സാവിയോ, സർവേ സൂപ്രണ്ട് എ കെ സത്യൻ, ഫിനാൻസ് ഓഫീസർ എം എസ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.