കോട്ടയം : കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും വ്യവസായ പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കും. കോട്ടയം ആർ.ഐ സെന്ററിൽ രാവിലെ 11ന് ആരംഭിക്കുന്ന മേള ഏറ്റുമാനൂർ ഐ.ടി.ഐ പ്രിൻസിപ്പാൾ സൂസി ആന്റണി ഉദ്ഘാടനം ചെയ്യും. മേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ എം.എഫ് സാംരാജ് അദ്ധ്യക്ഷത വഹിക്കും .വിവരങ്ങൾക്ക്: 04812561803,