
കോട്ടയം . സംസ്ഥാന സർക്കാർ അധികാരത്തിലേറി ഒരു വർഷം പൂർത്തിയാകുമ്പോൾ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് പൂർത്തിയാക്കുന്നത് 4.28 കോടി രൂപയുടെ പദ്ധതികൾ. വളർത്തുമൃഗങ്ങൾക്ക് രാത്രികാലങ്ങളിൽ അടിയന്തിര ചികിത്സക്കുള്ള സൗകര്യങ്ങൾ 11 ബ്ലോക്കുകളിലും ഏർപ്പെടുത്തി. ആടുവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് 43.76 ലക്ഷം രൂപയുടെ രണ്ട് പദ്ധതികൾ നടപ്പാക്കി. വ്യാവസായികാടിസ്ഥാനത്തിൽ ആടുകളെ വളർത്തുന്നതിനുള്ള 20 ലക്ഷം രൂപയുടെ പദ്ധതിയിൽ 20 യൂണിറ്റുകൾ ആരംഭിച്ചു. നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ റൂറൽ ബാക്ക് യാർഡ്‌ഗോട്ട് ഡെവലപ്പ്‌മെന്റ് സ്‌കീമിൽ തലയോലപ്പറമ്പ്, ടി വിപുരം, മണിമല, അയ്മനം പഞ്ചായത്തുകളിലായി 40 യൂണിറ്റുകളും ആരംഭിച്ചു. തലനാട് മാതൃകാ പഞ്ചായത്ത് വികസനത്തിനായി 5 ലക്ഷവും, മെയിൽ കാഫ് ഫാറ്റനിംഗിനായി 13. 80 ലക്ഷവും ചെലവഴിച്ചു.