bjp

കോട്ടയം . തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന പട്ടികജാതി നേതൃസംഗമത്തിന്റെ വിജയത്തിനായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആലോചന യോഗം ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്, പട്ടികജാതിമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സ്വപ്നജിത്ത്, എം സുനിൽ, എം വി രവി, കെ ആർ പ്രദീപ്, എൻ കെ ശശികുമാർ, കെ ഗുപ്തൻ, ട രതീഷ് ,ബിജുകുമാർ ,വിനൂബ് വിശ്വം ,സന്തോഷ് ശ്രീവത്സം തുടങ്ങിയവർ പ്രസംഗിച്ചു.