മറിയപ്പള്ളി: എസ്.എൻ.ഡി.പി യോഗം 26-ാം നമ്പർ മറിയപ്പള്ളി ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ 17-ാമത് ദർശനസംഗമം 26 മുതൽ മെയ് 2 വരെ നടക്കും. 26ന് വൈകിട്ട് 7ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കെ അനിയച്ചൻ അറുപതിൽ അദ്ധ്യക്ഷത വഹിക്കും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ദർശനസംഗമ സന്ദേശം നൽകും. യൂണിയൻ കൗൺസിലർ സജീഷ് മണലേൽ മുഖ്യപ്രഭാഷണം നടത്തും. നാട്ടകം ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ സജൻ എസ്.നായരെ ആദരിക്കും. സാബി ഡി.ഇല്ലിക്കളം, വിഷ്ണു നാരായണൻ തന്ത്രി, ജയ, പ്രിയാദേവി അശ്വതി, വിഷ്ണു സുഭാഷ് എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി സൈൻജു ടി.കാഞ്ഞിരപ്പള്ളിൽ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് പ്രമോദ് പ്രണവം നന്ദിയും പറയും.

27ന് അഡ്വ.കെ.വൈ സുധീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ശാഖാ കമ്മറ്റി അംഗം വി.പി സാബു വടക്കത്ത് അദ്ധ്യക്ഷത വഹിക്കും. ശാഖാ കമ്മറ്റി അംഗം സുരേഷ് പുത്തൻപറമ്പിൽ സ്വാഗതവും ശാഖാ കമ്മറ്റി അംഗം ഓമന പാലകുന്നേൽ നന്ദിയും പറയും. 28ന് ശിവഗിരിമഠം ബോർഡ് മെമ്പർ സ്വാമി ഗുരുപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ശാഖാ കമ്മറ്റി അംഗം കെ.കെ സാബു കൊടിത്താനം അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം സെക്രട്ടറി ബീന ജയൻ സ്വാഗതവും യൂത്ത്മൂവ്‌മെന്റ് ജോയിന്റ് സെക്രട്ടറി അഭിജിത്ത് കെ.മോഹൻ നന്ദിയും പറയും. 29ന് യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം കെ.എസ് ബിബിൻ ഷാൻ മുഖ്യപ്രഭാഷണം നടത്തും. ശാഖാ കമ്മറ്റി അംഗം ഷൈൻ ജെ.ദാസ് അദ്ധ്യക്ഷത വഹിക്കും. യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി വിഷ്ണു ബാലൻ സ്വാഗതവും വനിതാസംഘം വൈസ് പ്രസിഡന്റ് ശോഭന വിശ്വനാഥൻ നന്ദിയും പറയും.

30ന് കൊട്ടാരക്കര ആവണീശ്വരം ഷൺമുഖാനന്ദൻ മുഖ്യപ്രഭാഷണം നടത്തും. ശാഖാ കമ്മറ്റി അംഗം എൻ.ടി കുട്ടപ്പൻ അദ്ധ്യക്ഷത വഹിക്കും. യൂത്ത്മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് വി.ആർ രാജേഷ് സ്വാഗതവും വനിതാസംഘം ട്രഷർ പ്രിയാസാജൻ നന്ദിയും പറയും. മെയ് 1ന് റിട്ട. ഡയറക്ടർ ജനറൽ പൊലീസ് ഡോ.അലക്‌സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണ നടത്തും. ശാഖാ കമ്മറ്റി അംഗം സാജൻ മഠത്തിക്കളം അദ്ധ്യക്ഷത വഹിക്കും. ശാഖാ പഞ്ചായത്ത് കമ്മറ്റി അംഗം മീര സജീവൻ വയലറ്റ് സ്വാഗതവും യൂത്ത്മൂവ്‌മെന്റ് യൂണിയൻ കമ്മറ്റി അംഗം അനന്ദു സാബു നന്ദിയും പറയും. മെയ് 2ന് ശിവഗിരിമഠം സൂര്യശങ്കർ മുഖ്യപ്രഭാഷണം നടത്തും. ശാഖാ കമ്മറ്റി അംഗം എൻ.എസ് അരുൺ അദ്ധ്യക്ഷത വഹിക്കും. ശാഖാ പഞ്ചായത്ത് കമ്മറ്റി അംഗം ഗോപിദാസ് സ്വാഗതവും ശാഖാ സെക്രട്ടറി സൈൻജു ടി.കാഞ്ഞിരപ്പള്ളിൽ നന്ദിയും പറയും.