പൊൻകുന്നം:പുതിയകാവ് ദേവീക്ഷേത്രത്തിൽ ശനിയാഴ്ച പത്താമുദയ ഉത്സവം നടക്കും. രാവിലെ 7.30ന് പുതുക്കല നിവേദ്യം, 8ന് ശ്രീബലി, കുളത്തൂർ ശൈലേഷ്‌കുമാറിന്റെ നാഗസ്വരക്കച്ചേരിയും ആനിക്കാട് കൃഷ്ണകുമാറിന്റെ ചെണ്ടമേളവും നടക്കും. വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 8ന് വിളക്കിനെഴുന്നള്ളിപ്പും എതിരേൽപ്പും.

ചേനപ്പാടി: കണ്ണമ്പള്ളി ഭഗവതിക്ഷേത്രത്തിൽ പത്താമുദയ ഉത്സവം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. തന്ത്രി പുന്നശ്ശേരി ഇല്ലം വിനോദ് എൻ.നമ്പൂതിരിയും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും കാർമ്മികത്വം വഹിക്കും. വെള്ളിയാഴ്ച വൈകിട്ട് 7ന് ഭജന. ശനിയാഴ്ച രാവിലെ 8ന് കലശപൂജ, 9ന് പൊങ്കാല, 11.30ന് സർപ്പപൂജ, 12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് പഞ്ചാരിമേളം, 8.30ന് താലപ്പൊലി എതിരേൽപ്പ്.