കോട്ടയം: ശ്രീനാരായണ വനിതാ സമാജം വിദ്യാഭ്യാസ അവാർഡ് വിതരണം 24ന് കോട്ടയം എസ്.എൻ.വി സദനത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമ്മേളനം സഹകരണ രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണവും അവാർഡ് ദാനവും നടത്തും. സമാജം പ്രസിഡന്റ് അഡ്വ.സി.ജി സേതുലക്ഷ്മി അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, അഡ്വ.വി.വി പ്രഭ ,കൗൺസിലർ സിൻസി പാറേൽ, സമാജം സെക്രട്ടറി കെ.എം. ശോഭനാമ്മ, ജോയിന്റ് സെക്രട്ടറി രാജമ്മ ശിവൻ എന്നിവർ പ്രസംഗിക്കും.