ചിറക്കടവ്:രണ്ടുവർഷം മുടങ്ങിപ്പോയ അവധിക്കാല പഠനക്കളരി പുനരാംഭിച്ചപ്പോൾ കുട്ടികൾക്ക് ആഹ്ലാദവും ആവേശവും. വിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായ്മയായ ഇഫക്ടീവ് ടീച്ചർ എന്ന സംഘടനയാണ് യു.പി സ്‌കൂൾ കുട്ടികൾക്കുള്ള അവധിക്കാല പഠനക്കളരി 'കളിക്കൂട്ടം' ചിറക്കടവ് മന്ദിരം എസ്.പി.വി.എൻ.എസ്.എസ്.യു.പി.സ്‌കൂളിൽ തുടങ്ങിയത്. 30 വരെയാണ് ക്യാമ്പ്. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള യു.പി വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. എസ്.പി.വി സ്‌കൂൾ മാനേജർ കെ.ആർ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ ബി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.

എൻ.ഡി.ശിവൻ, കെ.പി.ഗോപാലകൃഷ്ണൻ, എം.ജി.സതീഷ് ചന്ദ്രൻ, കെ.സി.ബേബിക്കുട്ടി, ഇ.സി.സതി എന്നിവർ പ്രസംഗിച്ചു.