തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം വടകര നോർത്ത് ശാഖാ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രഞ്ജിത്ത് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു കുടുംബസംഗമ സന്ദേശം നൽകി. ശാഖാ സെക്രട്ടറി ശശീന്ദ്രൻ പെരുകുളത്തിൽ, എൻ.ജി രാധാകൃഷ്ണൻ, വത്സലാ മോഹൻ, മനോഹരൻ പുലിക്കുന്നിൽ, പി .എസ്.മോഹനൻ കെ.ആർ.അനിൽകുമാർ, ഷൈലാ സോമൻ, പൊന്നമ്മ മോഹനൻ ,ലീലാ ബാലകൃഷ്ണൻ, സജി നിരവത്ത് എന്നിവർ പ്രസംഗിച്ചു. ഡോ.യഹിയ ഖാൻ കോഴിക്കോട് വിഷ്വൽ പ്രഭാഷണം നടത്തി.