
തലയോലപ്പറമ്പ് . സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ചെമ്പ് പഞ്ചായത്തുതല ഉദ്ഘാടനം നടത്തി. ബ്രഹ്മമംഗലം സൂര്യാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കർഷകർ പരമ്പരാഗതമായി കൈവശമുളള അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന വിത്തുകൾ പരസ്പരം കൈമാറി. സി കെ ആശ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യാ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കെ കെ രമേശൻ, എം കെ ശ്രീമോൻ , ശാലിനി മധു, സുനിൽ മുണ്ടയ്ക്കൽ, കെ വി പ്രകാശൻ, രാഗിണി ഗോപി , ലയാ ചന്ദ്രൻ , ലതാ അനിൽകുമാർ , രഞ്ജിനി ബാബു, സുനിത അജിത്ത് എന്നിവർ സംസാരിച്ചു.