വാകത്താനം: എസ്.എൻ.ഡി.പി യോഗം 1294ാം നമ്പർ വാകത്താനം ഗുരുദേവ ക്ഷേത്രത്തിലെ ഏഴാമത് പ്രതിഷ്ഠാ വാർഷികവും ഉത്സവവും ആരംഭിച്ചു. ക്ഷേത്രം തന്ത്രി ശ്രീനാരായണ പ്രസാദ്, ക്ഷേത്രം മേൽശാന്തി അനിൽകുമാർ ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ ഉത്സവം കൊടിയേറി. ഇന്ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 7.30ന് ഗുരുദേവ കൃതികളുടെ പാരായണം, 8ന് കലശപൂജ, വൈകിട്ട് 7ന് കഥാപ്രസംഗം. 23ന് രാവിലെ 6ന് മഹാഗണപതിഹോമം, പ്രസാദമൂട്ട്, വൈകിട്ട് 5.30ന് താലപ്പൊലിഘോഷയാത്ര, താലസമർപ്പണം, 7.30ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.ആർ പ്രസന്നൻ അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്ല്യാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ പ്രതിഷ്ഠാദിന സന്ദേശം നൽകും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണവും അനുമോദനവും നടത്തും. സുകുമാരൻ വാകത്താനം, ലക്ഷ്മി രാഘവൻ ഇലവക്കോട്ടിൽ, കെ.എസ് സുരേഷ് കുമാർ കുന്നേൽ, സുലോചന സുരേഷ്, സൂര്യ ഇ.രാജ് എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി കെ.കെ ഷാജി സ്വാഗതവും കമ്മറ്റി അംഗം കെ.ജി രാജു നന്ദിയും പറയും. 24ന് രാവിലെ 6ന് മഹാഗണപതിഹോമം, 8ന് കലശപൂജ, 6.30ന് ദീപാരാധന, 7.30ന് കൊടിയിറക്ക്, വിവിധ കലാപരിപാടികൾ.