വെള്ളൂത്തുരുത്തി: എസ്.എൻ.ഡി.പി യോഗം 1287-ാം നമ്പർ വെള്ളൂത്തുരുത്തി ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ 19-ാമത് ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകുന്നേരം 7നും 8നും മദ്ധ്യേ ശിവഗിരി മഠത്തിലെ സന്യാസിയും ക്ഷേത്ര തന്ത്രിയുമായ സ്വാമി ശിവനാരായണ തീർത്ഥയുടെയും ക്ഷേത്രം മേൽശാന്തി ജയേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് കലാപരിപാടികൾ. 23ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, നവഗ്രഹശാന്തി ഹോമം, കളസപൂജ, ആഡംബരപൂജ, രാത്രി 7.30ന് ഗോപൻ പനച്ചിക്കാട് നയിക്കുന്ന ഭക്തിഗനലയതരംഗ്. 24ന് രാവിലെ മഹാമൃത്യുഞ്ജഹോമം, ഉച്ചയ്ക്ക് പ്രഭാഷണം, വൈകിട്ട് 6ന് ദേശതാലപ്പൊലിഘോഷയാത്ര, 9ന് താലസമർപ്പണം, തുടർന്ന് അന്നദാനം. 25ന് രാവിലെ ഗണപതിഹോമം, കലശപൂജ, പ്രസാദമൂട്ട്, വൈകിട്ട് വിശേഷാൽ ഗുരുപൂജ, തുടർന്ന് 8ന് നാടകം. 26ന് രാവിലെ ഗണപതിഹോമം, 8ന് കരിമ്പിൽ മഹാദേവ ക്ഷേത്രത്തിൽ നിന്നും ഇളനീർ തീർത്ഥാടനം. ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ് ഉദ്ഘാടനം ചെയ്യും. എസ്. എൻ.ഡി.പി 28 എ ശാഖാ പ്രസിഡന്റ് അനിൽ ശങ്കർ, 28 ബി പ്രസിഡന്റ് സുധീഷ് ബാബു, കരിമ്പിൽ ദേവസ്വം പ്രസിഡന്റ് പി.പി നാണപ്പൻ, സെക്രട്ടറി സലുമോൻ പനച്ചിക്കാട്, ശാഖാ പ്രസിഡന്റ് സജികുമാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന്, ഇളനീർ അഭിഷേകം, പ്രസാദമൂട്ട്, പാത്താമുട്ടം രഘു നയിക്കുന്ന സംഗീത ലയതരംഗം, വൈകിട്ട് 6ന് പുഷ്പാഭിഷേകം, വിശേഷാൽ ദീപാരാധന, നാമജപലഹരി, രാത്രി 8നും 9നും മദ്ധ്യേ കൊടിയിറക്ക്, വലിയകാണിക്ക, മംഗളപൂജ.