കോട്ടയം: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ബാലോത്സവം അവധിക്കാല ക്ലാസുകൾ മെയ് 5 മുതൽ 25 വരെ കോട്ടയം ബേക്കർ വിദ്യാപീഠത്തിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ നടക്കും. എട്ട് മുതൽ 16 വയസുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. രജിസ്‌ട്രേഷൻ ഫീസ് 1000 രൂപ. വാദ്യസംഗീതം, (വയലിൻ, ഗിത്താർ), ചിത്രരചന, ഒറിഗാമി, ഡാൻസ്, സംഗീതം, പ്രസംഗം, ഫോട്ടോഗ്രാഫി എന്നീ ഇനങ്ങളിൽ ക്ലാസും പരിശീലനവും നൽകും. വാദ്യസംഗീതം പഠിക്കുന്നതിനുള്ള വാദ്യോപകരണം കൊണ്ടുവരണം. ഒരു കുട്ടിക്ക് പരമാവധി മൂന്നിനങ്ങളിലാണ് പ്രവേശനം. മുഖാമുഖം, വിവിധ കലാപരിപാടികൾ, വിനോദയാത്ര എന്നിവയും സംഘടിപ്പിക്കുന്നതാണെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ അറിയിച്ചു. ബാലോത്‌സവത്തിന്റെ സംഘടനവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ജില്ലാ ശിശുക്ഷേമ സമിതി യോഗത്തിൽ എ.ഡി.സി. (ജനറൽ) ജി. അനിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ബി. ആനന്ദക്കുട്ടൻ, വൈസ് പ്രസിഡന്റ് ടി. ശശികുമാർ അംഗങ്ങളായ ഫ്‌ളോറി മാത്യു, എ. പത്രോസ് തുടങ്ങിയവർ പങ്കെടുത്തു. ഫോൺ: 9447546932, 9447355195, 9447366800.