കോട്ടയം: ആരോഗ്യകേരളം പദ്ധതിയിൽ സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് ജനുവരി 28 മുതൽ ഫെബ്രുവരി ഒൻപതു വരെ ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന നടക്കും. ഇതുസംബന്ധിച്ച അറിയിപ്പ് ഇമെയിൽ മുഖേന ലഭിച്ചിട്ടുള്ള അപേക്ഷകർ നിശ്ചിത തീയതിയിലും സമയത്തും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവയുടെ അസൽ സഹിതം പങ്കെടുക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ അറിയിച്ചു.