മുക്കൂട്ടുതറ: മുട്ടപ്പള്ളി ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിൽ ഇന്ന് രാവിലെ 10നും 11നും മദ്ധ്യേ തന്ത്രി സ്ഥാനം സ്വീകരണം നടക്കും. തന്ത്രി പാലാ രാമപുരം പുത്തൻമ്യാലിയിൽ ഡബിൾ എം.എ സംസ്‌കൃത പണ്ഡിതനുമായ ഡോ.പി.എസ് സനത് കുമാറിനെ ക്ഷേത്രം ഉപദേശകസമിതിക്കുവേണ്ടി ടി.കെ ഗംഗാധരൻ, കെ.കെ റെജി, എ.ജി പ്രസാദ് എന്നിവരും ക്ഷേത്രപുനരുദ്ധാരണ കമ്മറ്റിക്കുവേണ്ടി എം.പി ശശി ആശാരി, പി.ജെ ബിജു, സോമൻ പി.പുരയിടത്തിൽ, ശാന്തമ്മ കമലഹാസൻ, കെ.വിനോദ് എന്നിവർ ചേർന്ന് പൂർണകുംഭം നൽകി സ്വീകരിക്കും.