ആപ്പാഞ്ചിറ: എസ്.എൻ.ഡി.പി യോഗം 1375ാം നമ്പർ ആപ്പാഞ്ചിറ ശാഖാ ശ്രീനാരായണ ഗുരുദേവ മന്ദിരത്തിലെ 26ാമത് പ്രതിഷ്ഠ വാർഷികം 23 മുതൽ 26 വരെ നടക്കുമെന്ന് ശാഖ പ്രസിഡന്റ് എ എം പ്രേംകുമാർ, സെക്രട്ടറി അജി പൂവക്കുളം എന്നിവർ അറിയിച്ചു. 23ന് രാവിലെ 8ന് കൊടിയേറ്റ്, 9ന് നടക്കുന്ന പ്രതിഷ്ഠദിന സമ്മേളനം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ.ഡി പ്രസാദ് ആരിശ്ശേരി ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എം.എൽ.എ സ്റ്റേജ് ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ സെക്രട്ടറി എൻ കെ രമണൻ അദ്ധ്യക്ഷത വഹിക്കും. സി.എം ബാബു, കെ.എസ് കിഷോർകുമാർ, ടി.സി ബൈജു, തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് പ്രഭാഷണവും പ്രസാദമൂട്ടും. വൈകിട്ട് കടുത്തുരുത്തി ഗുരുദേവ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര ആപ്പാഞ്ചിറ ഗുരുമന്ദിരത്തിലേക്ക് പുറപ്പെടും. 26ന് രാവിലെ 7ന് ചതയപ്രാർത്ഥന, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം കീഴൂർ ഭഗവതി ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര പുറപ്പെടും.