വൈക്കം: ചരിത്രകാരൻ ദലിത് ബന്ധു എൻ.കെ.ജോസിന് രാഷ്ട്രീയ സംഘടന നൽകിയ അംബേദ്ക്കർ സ്മൃതിപുരസ്‌കാര അവാർഡ് തുക വെച്ചൂർ പഞ്ചായത്തിന്റ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി. ചരിത്രകാരൻ എൻ.കെ. ജോസിന്റ വെച്ചൂർ അംബികാർ മാർക്കറ്റിലെ വസതിയിൽ നടന്ന യോഗത്തിൽ വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാറിന് എൻ.കെ.ജോസ് അവാർഡ് തുക സമർപ്പിച്ചു. വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ. മണിലാൽ, പഞ്ചായത്ത് അംഗം ആൻസി തങ്കച്ചൻ, സി.ഡി.ജോസ്, പി.ജി.ഷാജിമോൻ എന്നിവർ പങ്കെടുത്തു.