വൈക്കം : കേരളത്തിലെ ആദ്യത്തെ പട്ടികജാതി വകുപ്പ് മന്ത്രിയും കെ.പി.എം.എസ് സ്ഥാപക നേതാവുമായിരുന്ന ചാത്തൻ മാസ്റ്ററിന്റെ അനുസ്മരണം കെ.പി.എം.എസ് വൈക്കം യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തി. യൂണിയൻ പ്രസിഡന്റ് സി.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആർ.സുശീലൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി കെ.ശിവദാസൻ, യൂണിയൻ സെക്രട്ടറി സി.ടി.അപ്പുക്കുട്ടൻ, വൈക്കം വിനോദ്, വൈക്കം ബാബു, ഉഷാ റെജി, സതീശൻ ഈട്ടുംപുറം, ജിജി പുന്നപ്പൊഴി, വി.കെ.ശശിധരൻ, സുദർശൻ, വേണുക്കുട്ടൻ, .കെ.ചെല്ലപ്പൻ, എ.ഭാസ്ക്കരൻ, സി.കെ.വാസു, മിനി തങ്കപ്പൻ, കെ.കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.