മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം പുഞ്ചവയൽ 2642ാം നമ്പർ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ മൂന്നാമത്തെ വാർഷികവും ഉത്സവവും മെയ് 8 മുതൽ 10 വരെ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് കെ.എൻ വിജയൻ, സെക്രട്ടറി ഇ. ആർ പ്രതീഷ് എന്നിവർ അറിയിച്ചു. ഉത്സവത്തിന്റെ ഒന്നാം ദിവസമായ 8ന് രാവിലെ 9ന് കൊടിയേറ്റ്, 10ന് മൃത്യുഞ്ജയഹോമം, ഉച്ചയ്ക്ക് 12ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ: പി ജീരാജ് ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ പ്രതിഷ്ഠാദിന സന്ദേശം നൽകും. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ ഡോ.പി. അനിയൻ, ഷാജി ഷാസ്, സി.എൻ മോഹനൻ, എം.സി ബിനു തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം 7.30 മുതൽ ഹരിപ്പാട് ദേവസേന ഭജൻസ് അവതരിപ്പിക്കുന്ന നാമസങ്കീർത്തനം . രണ്ടാംദിവസമായ 9ന് ഉച്ചയ്ക്ക് 12.15ന് ഉഷ പൊൻകുന്നം ഗുരുദേവ പ്രഭാഷണം നടത്തും. വൈകിട്ട് 7.30ന് കുമാരി സംഘം അവതരിപ്പിക്കുന്ന ഡാൻസും, തുടർന്ന് വനിതാ സംഘത്തിന്റെ തിരുവാതിര. 10ന് ഉച്ചയ്ക്ക് 12:15ന് ഡോ: ഗിരിജ പ്രസാദ് ഗുരുദേവ പ്രഭാഷണം നടത്തും. വൈകുന്നേരം 5: 45ന് താലപ്പൊലി ഘോഷയാത്ര. വൈകുന്നേരം 7:30 മുതൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് പി.സി ദിവാകരൻകുട്ടി നയിക്കുന്ന "വെള്ളപ്പൂനാട് " നാടൻപാട്ടുകൾ.