കോത്തല : എസ്.എൻ പുരം ശ്രീസൂര്യനാരായണപുരം സൂര്യക്ഷേത്രത്തിലെ പത്താം ഉത്സവത്തോട് അനുബന്ധിച്ച് പത്താമുദയ ദിവസമായ ഇന്ന് ഉദയംപൂജയും താലസമർപ്പണവും നടക്കും. രാവിലെ 5.30 ന് ഗണപതിഹവനം, 6 ന് ഉഷപൂജ, 7ന് സൂര്യാർഘ്യം, 8ന് പഞ്ചായതന പൂജ, പന്തീരടി പൂജ, 9 ന് നവഗ്രഹപൂജ, 9.30 ന് നവകലശപൂജ, 11 ന് പുഷ്പാഭിഷേകം, 12 ന് ഉദയം പൂജ, താലസമർപ്പണം, 12.30 ന് പ്രസാദമൂട്ട്, 6.30 ന് മുഴുക്കാപ്പ് ചന്ദനം ചാർത്ത്, 7 ന് ഭജന, 8 ന് അത്താഴപൂജ, 10 ന് വടക്കുപുറത്തുഗുരുതി.