aa

കോട്ടയം . ഡി സി ബുക്‌സ് സംഘടിപ്പിച്ച റൊമാൻസ് ഫിക്ഷൻ മത്സരത്തിൽ മാദ്ധ്യമ പ്രവർത്തകൻ ആൽവിൻ ജോർജിന്റെ 'ദുഷാന' മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ ബേസിൽ ജോസഫാണ് വിജയിയെ പ്രഖ്യാപിച്ചത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം. കണ്ണൂർ ഉളിക്കൽ സ്വദേശിയാണ് ആൽവിൻ. ബേസിൽ പി എൽദോ (ചായ വിൽക്കാൻ കൊതിച്ച ചെറുക്കൻ), വാൻഗോഗിന്റെ കാമുകി (ജേക്കബ്ബ് എബ്രഹാം), ലേഡി ലാവൻഡർ (സബീന എം.സലി) , നേർപാതി (സുധ തെക്കേമഠം) എന്നിവ ചുരുക്കപ്പട്ടികയിൽ ഇടം നേടി.