prathikal

പാലാ . അർദ്ധരാത്രി കാറ്ററിംഗ് സ്ഥാപനത്തിന്റെ മുന്നിൽ പാർക്കുചെയ്തിരുന്ന വാഹനം അടിച്ചുതകർത്തവർ പിടിയിലായി. അടൂർ കടമ്പനാട്‌ നോർത്ത് വിഷ്ണുഭവനിൽ വിഷ്ണുരാജൻ (29), തൃക്കുന്നപ്പുഴ പതിയാങ്കര കല്ലന്റെതറയിൽ അനന്ദു (21), കടമ്പനാട് കാഞ്ഞിരവിളവടക്കേതിൽ ശ്യാംരാജ് (30) എന്നിവരെയാണ് പാലാ സി ഐ കെ പി ടോംസണും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഒന്നോടെ കൊഴുവനാലിലാണ് സംഭവം. മാരകായുധങ്ങളുമായി മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ഇന്നോവയിലാണ് പ്രതികൾ എത്തിയത്. സംഭവ ദിവസം വൈകിട്ട് വാഹനം സൈഡ് കൊടുക്കുന്നത് സംബന്ധിച്ച് കാറ്ററിംഗ് സ്ഥാപനത്തിലെ ഡ്രൈവറും പ്രതികളുമായി വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ തൊടുപുഴയിൽ പോയി മടങ്ങി വരുംവഴി അക്രമം നടത്തുകയായിരുന്നു.