കോട്ടയം . കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഭാവി പരിപാടി ആലോചിക്കുന്നതിനും, കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഇന്ന് ചേരും. രാവിലെ 10 ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, കെ സി ജോസഫ്, പി എ സലീം, ജോസി സെബാസ്റ്റ്യൻ, ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടന ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.