palam

പാലാ . ചേർപ്പുങ്കൽ സമാന്തരപാലത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് എം എൽ എമാരായ മോൻസ് ജോസഫ്, മാണി സി കാപ്പൻ എന്നിവർ അറിയിച്ചു. ഇത് സംബന്ധിച്ചു ഉന്നതതല ഉദ്യോഗസ്ഥരുമായി ഇരുവരും ചർച്ചകൾ നടത്തി. 2023 മാർച്ച് 31 നകം നിർമ്മാണം പൂർത്തീകരിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിർമ്മാണ പുരോഗതി രണ്ടുമാസം കൂടുമ്പോൾ വിലയിരുത്തും.

പുനർനിർമ്മാണം ആരംഭിച്ചതിനു ശേഷം സിമന്റ്, കമ്പി തുടങ്ങിയവയുടെ വില വൻതോതിൽ വർദ്ധിച്ചു. കരാർ തുകയ്ക്ക് പൂർത്തീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് കരാറുകാരൻ അറിയിച്ചു. പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.