പാമ്പാടി: എസ്.എൻ.ഡി.പി യോഗം 265-ാം നമ്പർ പാമ്പാടി ശാഖയുടെ നേതൃത്വത്തിൽ 17-ാമത് ശ്രീനാരായണ സന്ദേശസംഗമം 27 മുതൽ മെയ് 1 വരെ പാമ്പാടി ശിവദർശന മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. 27ന് വൈകുന്നേരം 6ന് നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എൻ ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. സജീഷ് കുമാർ മണലേൽ മുഖ്യപ്രഭാഷണം നടത്തും. രമണി ശശിധരൻ, വി.എം ബിജു എന്നിവർ പങ്കെടുക്കും. രമണി രാജപ്പൻ സ്വാഗതവും ബിന്ദു ഷാജി നന്ദിയും പറയും.
28ന് രാവിലെ 11ന് സമൂഹപ്രാർത്ഥന, 12ന് ശ്രീനാരായണ തീർത്ഥർ സ്വാമി അനുസ്മരണ സമ്മേളനം. ദേവസ്വം പ്രസിഡന്റ് സി.കെ തങ്കപ്പൻ ശാന്തി അദ്ധ്യക്ഷത വഹിക്കും. കെ.എൻ സഞ്ജ് ചന്ദ്രൻ പ്രഭാഷണം നടത്തും. കെ.എൻ ഷാജിമോൻ, കെ.എൻ രാജൻ, അതുൽ പ്രസാദ്, ബിന്ദു റെജികുട്ടൻ എന്നിവർ പങ്കെടുക്കും. ലിലാഭായ് തുളസിദാസ് സ്വാഗതവും കെ.എം വാസുദേവൻ നന്ദിയും പറയും. വൈകുന്നേരം 5.30ന് വനിതാസമ്മേളനം. വനിതാസംഘം പ്രസിഡന്റ് ബിന്ദു റെജികുട്ടൻ അദ്ധ്യക്ഷത വഹിക്കും. സൗമ്യ അനിരുദ്ധൻ മുഖ്യപ്രഭാഷണം നടത്തും. 29ന് നടക്കുന്ന സമ്മേളനം യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി ഉദ്ഘാടനം ചെയ്യും. യൂണിയൻ കമ്മറ്റി മെമ്പർ പി.ഹരികുമാർ അദ്ധ്യക്ഷത വഹിക്കും. കെ.എം സിനോഷ് മുഖ്യപ്രഭാഷണം നടത്തും. 30ന് വൈകുന്നേരം 6ന് യുവജനസമ്മേളനം. ശാഖാ വൈസ് പ്രസിഡന്റ് ദിലീപ് അറയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. സജി തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തും. ബിബിൻ ഷാൻ മുഖ്യപ്രഭാഷണം നടത്തും. മെയ് 1ന് നടക്കുന്ന സമ്മേളനം യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം പി.എൻ ദേവരാജൻ ഉദ്ഘാടനം ചെയ്യും. സി.കെ തങ്കപ്പൻ ശാന്തി അദ്ധ്യക്ഷത വഹിക്കും. നിമിഷാ ജിബിലാഷ് മുഖ്യപ്രഭാഷണം നടത്തും.