ചങ്ങനാശേരി: സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനും റേഡിയോ മീഡിയാ വില്ലേജും സംയുക്തമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം ഇന്ന് രാവിലെ 10 മുതൽ 1 വരെ കുരിശുംമൂട് മീഡിയാ വില്ലേജ് ഓഡിറ്റോറിയത്തിൽ നടക്കും. എൽ.പി, യു.പി വിഭാഗം കുട്ടികൾക്ക് വെവേറെ മത്സരവും ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് സമ്മാനങ്ങളും ലഭിക്കും. സമ്മാനദാനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ നിർവഹിക്കും. മീഡിയാ വില്ലേജ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ആന്റണി ഏത്തയ്ക്കാട്ട്, പ്രിൻസിപ്പൽ ഡോ. ജോസഫ് പാറയ്ക്കൽ, കെ.സി ജോജോ, കെ. വിപിൻ രാജ് എന്നിവർ നേതൃത്വം നൽകും.രക്ഷകർത്താക്കൾക്ക് സെമിനാറും നടക്കും.