പാലാ: ക്ഷേത്രങ്ങളിൽ ഇന്ന് പത്താമുദയ ഉത്സവ ഭാഗമായി വിശേഷാൽ പൂജകൾ നടക്കും. അരുണാപുരം ആനക്കുളങ്ങര ദേവീക്ഷേത്രത്തിൽ ഇന്ന് രാവിലെ 9.30ന് കുംഭകുട ഘോഷയാത്ര.

നെച്ചിപ്പുഴൂർ തച്ചേട്ടുമനക്കാവിൽ രാവിലെ 7 മുതൽ നാരായണീയം, 9ന് ഗുരുതി, 11.30ന് ഭക്തിഗാന ഭജനാമൃതം, 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4ന് പരിചമുട്ടുകളി, 7ന് കൊട്ടുംകളിയും മുടിയാട്ടവും.

ഉഴവൂർ തച്ചിലംപ്ലാക്കൽ സർപ്പക്കാവിൽ രാവിലെ 9ന് സർപ്പങ്ങൾക്ക് നൂറുംപാലും സമർപ്പണം നടക്കും.

ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രത്തിൽ പത്താമുദയത്തോടനുബന്ധിച്ച് വിശേഷാൽ പൂജകൾ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് മഹാസർവൈശ്വര്യപൂജ, വൈകിട്ട് 6ന് ദീപാരാധന, ചുറ്റുവിളക്ക്, 6.30 മുതൽ സത്സംഘവും പൊതുയോഗവും നടക്കും. 7.30 മുതൽ കലാസന്ധ്യ.