പാലാ: മേലുകാവ് ഹെന്റി ബേക്കർ കോളജ് മലയാള സമാജം പൂർവവിദ്യാർത്ഥിസംഘത്തിന്റെ നാലാമത്തെ ഗ്രന്ഥമായ എബി കുറുമണ്ണിന്റെ പ്രഥമ കവിതാസമാഹാരം 'പ്രണയാർദ്രം' പ്രകാശനം ചെയ്തു. ഡോ.തോമസ് എബ്രഹാം, കവയിത്രി ജയശ്രീ പള്ളിക്കലിന് നല്കിക്കൊണ്ട് പ്രകാശനകർമ്മം നിർവഹിച്ചത്. ഡോ.സ്റ്റാലിൻ കെ.തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കവി സുധീർബാബു കൃതി പരിചയപ്പെടുത്തി. നാരായണൻ കാരനാട്ട്, ടോം കളപ്പുര, സുജിത വിനോദ്, സാബു വാസ്തവം, അഡ്വ. ഫ്രിൻസോ, കെ.എസ്. അനിൽകുമാർ, സൈജുനാഥ്, ഡോ. രാജു ഡി. കൃഷ്ണപുരം, എബി കൂറുമണ്ണ് എന്നിവർ സംസാരിച്ചു.