ചമ്പക്കര: എസ്.എൻ.ഡി.പി യോഗം 1161ാം നമ്പർ ചമ്പക്കര ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ 20ാമത് പ്രതിഷ്ഠാ വാർഷികത്തിനും മേടച്ചതയ ഉത്സവത്തിനും ഇന്ന് തുടക്കം. കുമരകം ഗോപാലൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം ശാന്തി അഖിലിന്റെ സഹകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. എല്ലാ ദിവസവും പതിവ് ക്ഷേത്രപൂജകൾ. ഇന്ന് രാവിലെ 10.30ന് ഗുരുധർമ്മപ്രഭാഷണം, 1ന് പ്രസാദമൂട്ട്, 6ന് താലം നിറയ്ക്കൽ, 6.15ന് താലപ്പൊലിഘോഷയാത്ര തകിടിയിൽ കെ.വിനോദിന്റെ വസതിയിൽ നിന്നും മയൂരനൃത്തം, രഥം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടുകൂടി കൂടത്തിനാൽപടി, ആശ്രമംപടി വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. 7.15ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ. 25ന് 6.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, വൈകിട്ട് 5.30ന് നാദസ്വരം.

26ന് രാവിലെ 6.30ന് മഹാഗണപതിഹോമം, 11.30ന് ഇളനീർ അഭിഷേകം, 1ന് പ്രസാദമൂട്ട്, 2ന് പ്രതിഷ്ഠാദിന സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഷാജി കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പ്രതിഷ്ഠാദിന സന്ദേശം നൽകും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ മുഖ്യപ്രസംഗം നടത്തും. സജീവ് പൂവത്ത്, അജിത് മോഹൻ, ശോഭാ ജയചന്ദ്രൻ, ലതാ ഷാജൻ, ബി.ബിജുകുമാർ, അമ്പിളി രാജേഷ്, എൻ.ടി ജയരാജ്, ആർ.രാമാനുജൻ, ടി.ആർ അജി, പി.വിജയകുമാർ, കെ.ആർ റെജി, പി.കെ സുരേഷ്, ബിന്ദുലേഖ, ബിന്ദു സാബു, കെ.ആർ രാഹുൽ, ടി.കെ വിഷ്ണു, ഡി.രമേശൻ, പി.എസ് വാസു, ലതാ വാസുദേവൻ, സി.ടി വത്സമ്മ, രാധാമണി മാേഹൻ, ഒ.വി ശശി എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി കെ.വിനോദ് സ്വാഗതവും യൂണിയൻ കമ്മറ്റി കെ.വി ശശി നന്ദിയും പറയും. വൈകിട്ട് 7.30ന് തിരുവാതിരകളി, 8ന് കോമഡിഷോ.