തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിൽ നടന്ന 23ാമത് പ്രീമാര്യേജ് കൗൺസലിംഗ് കോഴ്‌സ് യൂണിയൻ സെക്രട്ടറി അഡ്വ: എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ കെ.എസ് അജീഷ് കുമാർ, യു.എസ് പ്രസന്നൻ, ഇ.കെ.സുരേന്ദ്രൻ, വനിതാസംഘം വൈസ് പ്രസിഡന്റ് ബീന പ്രകാശ്, ട്രഷറർ രാജി ദേവരാജൻ, ശ്രീകല.വി.ആർ, ഓമന രാമകൃഷ്ണൻ, ആശാ അനിഷ്, വത്സാമോഹനൻ എന്നിവർ പ്രസംഗിച്ചു. വനിതാസംഘം പ്രസിഡന്റ് ജയ അനിൽ സ്വാഗതം പറഞ്ഞു.