പാലാ: ആഡംബര കപ്പലിൽ കടൽ യാത്രയ്ക്ക് സൗകര്യം ഏർപ്പെടുത്തി പാലാ കെ.എസ്.ആർ.ടി.സി വിനോദയാത്രാ ട്രിപ്പ് ആരംഭിക്കുന്നു.

പാലായിൽ നിന്നും കൊച്ചി പുറംകടലിലേക്കാണ് ക്രൂയിസ് ഷിപ്പിൽ മദ്ധ്യവേനൽ അവധിക്കാല ഉല്ലാസയാത്രയ്ക്ക് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
സായാഹ്നം ആസ്വദിക്കാനും കപ്പലിൽ പുറംകടലിലെത്തി അസ്തമയം നുകരുവാനും സൗകര്യമുണ്ട്. അഞ്ചു മണിക്കൂർ സമയം നാലു നക്ഷത്ര പദവിയുള്ള ക്രൂയിസ് കപ്പലിൽ പുറംകടലിൽ ചിലവഴിക്കാം. സംഗീത വിനോദ പരിപാടികളും ഗെയിമുകളും, തീയേറ്റർ പ്രോഗ്രാമുകളും ഭക്ഷണവും കപ്പലിൽ ഒരുക്കിയിട്ടുണ്ട്. ആഭ്യന്തര ടൂറിസം സാധാരണക്കാർക്കും കുറഞ്ഞ ചിലവിൽ പ്രാപ്യമാക്കുന്നതിനായി പാലാ ഡിപ്പോയിൽ നിന്നും തുടങ്ങിയ മലക്കപ്പാറ ജംഗിൾ സഫാരിയും മൂന്നാർ ട്രിപ്പും വൻ വിജയമായതിനെ തുടർന്നാണ് കൊച്ചി കടൽയാത്രയും ക്രമീകരിച്ചിരിക്കുന്നത്.
മെയ് ഒന്നിന് ഉച്ചയ്ക്ക് 12.30ന് പാലാ ഡിപ്പോയിൽ നിന്നും യാത്ര പുറപ്പെടും. ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചു. ഫോൺ: 8921 531106, 04822212250.