
കോട്ടയം. കാരിത്താസ് ആശുപത്രിയിൽ 45 കിടക്കകളുള്ള അത്യാധുനിക ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ഡോ ബിനു കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. സ്വകാര്യ ആശുപത്രികളിൽ ഇന്ത്യയിലെ മൂന്നാമത്തേതും,കേരളത്തിലെ ആദ്യത്തേതുമായ ഡയാലിസിസ് സൗകര്യം ജനങ്ങൾക്കായി തയ്യാറാക്കിയത് കാരിത്താസ് ആശുപത്രിയായിരുന്നു. നാല് പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള കാരിത്താസിലെ നെഫ്രോളജി വിഭാഗത്തിന്റെ പുതിയ ചുവടുവയ്പ്പാണിത്.