
കോട്ടയം . കേരളകൗമുദി ഏറ്റുമാനൂർ ബ്യൂറോ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് ഏറ്റുമാനൂർ നാഷണൽ പാർക്ക് ഓഡിറ്റോറിയത്തിൽ മന്ത്രി വി എൻ വാസവൻ നിർവഹിക്കും. യൂണിറ്റ് ചീഫ് ആർ ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഏറ്റുമാനൂർ രാധാകൃഷ്ണൻ, ഡോക്ടർ ഡിക്ടിൻ ജെ.പൊൻമല, ഫാദർ ജയിംസ് മുല്ലശ്ശേരി, ആർ ഹേമന്ത് കുമാർ, ജോയ് മന്നാമല, സിസ്റ്റർ ലിസി സെബാസ്റ്റ്യൻ, എസ് എഫ് എസ് സ്കൂളിന് വേണ്ടി പ്രിൻസിപ്പൽ ഫാദർ സോബി തോമസ്, വി ബിജു, വർക്കി ജോയ് പൂവംനിൽക്കുന്നതിൽ എന്നിവരെ മന്ത്രി ആദരിക്കും. ഇൻകം ടാക്സ് ജോയിന്റ് .കമ്മിഷണർ ജ്യോതിസ് മോഹൻ മുഖ്യപ്രസംഗം നടത്തും. നഗരസഭാദ്ധ്യക്ഷ ലൗലി ജോർജ്, പ്രതിപക്ഷ നേതാവ് ഇ എസ് ബിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, വാർഡ് കൗൺസിലർ രശ്മി ശ്യാം, എസ്. എൻ ഡി പി യോഗം ഏറ്റുമാനൂർ ശാഖാ പ്രസിഡന്റ് പി എൻ ശ്രീനിവാസൻ , ഏറ്റുമാനൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് വർക്കി ജോയി, വിവിധ രാഷ്ട്രീയ പാർട്ടി ഭാരവാഹികളായ ബാബു ജോർജ്, കെ. ജി ഹരിദാസ്, മഹേഷ് രാഘവൻ, സജി മഞ്ഞക്കടമ്പിൽ, ജോർജ് പുല്ലാട്ട് ,പി കെ സുരേഷ് ,കെ പി സന്തോഷ്, പി ചന്ദ്രകുമാർ , മുരളി തകിടിയേൽ, പി കെ അബ്ദുൾ സമദ് , ശാഖാ സെക്രട്ടറി എം കെ റെജികുമാർ , ഏറ്റുമാനൂർ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ എൻ ശ്രീകുമാർ, വ്യാപാരിനേതാക്കളായ എൻ പി തോമസ് , എം കെ സുഗതൻ, എം എസ് വിനോദ് എന്നിവർ സംസാരിക്കും. കേരളകൗമുദി പ്രത്യേക ലേഖകൻ വി ജയകുമാർ സ്വാഗതവും, ഏറ്റുമാനൂർ ലേഖകൻ ഗണേഷ് ഏറ്റുമാനൂർ നന്ദിയും പറയും.