പള്ളം: എസ്.എൻ.ഡി.പി യോഗം 28 ബി പള്ളം ഗുരുദേവ ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെ ഒന്നാമത് വാർഷികം 25ന് നടക്കും. രാവിലെ 5.30ന് നടതുറക്കൽ, 6.30ന് ഉഷപൂജ, 6.45ന് മഹാഗണപതിഹോമം, 7.30ന് ഗുരുദേവ കൃതികളുടെ പാരായണം, 8.30ന് ശിവഗിരിമഠം തന്ത്രിയും ക്ഷേത്രം തന്ത്രിയുമായ ശ്രീനാരായണ പ്രസാദിന്റെ മുഖ്യകാർമ്മികത്വത്തിൽ കലശം. 11.30ന് കലശാഭിഷേകം, 12ന് പ്രസാദവിതരണം, വൈകുന്നേരം 6ന് ദീപാരാധന, 6.30ന് ചിങ്ങവനം ഗുരുദേവ ക്ഷേത്രത്തിൽ നിന്നും താലപ്പൊലിഘോഷയാത്ര. ചിങ്ങവനം 381-ാം നമ്പർ ശാഖാ പ്രസിഡന്റ് പി.ജി ജയരാജ് ഭദ്രദീപം കൊളുത്തും. 9.30ന് താലസമർപ്പണം, അന്നദാനം.